ശ്രീലത
വർഷം വന്നു കർക്കിടകത്തിൽ
ദുർഘടത്തിൻ രൂപത്തിൽ
ഭൂമിയെ നനച്ചു കുതിർത്തു
പുഴകൾ നിറഞ്ഞു കവിഞ്ഞു കടലായ്
കടലുകൾ ഉൾക്കടലുകളുമായ്….
മണ്ണിൽ വസിക്കും മനുഷ്യർ
കടലിൻ നടുവിലായ്
കറൻസികൾ വെറും കടലാസുകളായ്
ഗൃഹങ്ങൾ മൃത്യുവിൻ ഗേഹങ്ങളായ്
പ്രകൃതി രോഷാഗ്നിയായ്
ഭൂമിയിൽ ജീവനുo വിലയില്ലാതായ്
ആർത്തി പൂണ്ട സ്വാർത്ഥർ തൻ ക്രൂരതയിൽ
പ്രകൃതി തൻ ക്ഷോഭത്തിൽ
വെറും പാവങ്ങൾ ഇരകളായ്
ഭൂമി മാതാവേ…..
സ്വാർത്ഥരാം പാപികളെ തിരിച്ചറിയൂ
പാവങ്ങൾക്കു തുണയായ്
കനിവുണ്ടാവുമെന്നാശയോടെ……
ദുരിതപ്പെയ്ത്ത്

