കെല്‍ട്രോണില്‍ ജേണലിസം കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസത്തില്‍ 2024 -25 ലെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 12 വരെ കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അപേക്ഷിക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം നല്‍കും. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. കൂടാതെ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് സഹായവും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍:9544958182.