കോഴിക്കോട്: ഇന്ത്യയിൽ ഇന്ന് ഇടതായിരിക്കുക എന്നാൽ ജാഗരൂകമായി എസ്റ്റാബ്ലിഷ്മെൻ്റിന് എതിരെ നിലകൊള്ളുക എന്നാണ് അർഥമാക്കേണ്ടതെന്ന് പ്രമുഖ ഇടതുപക്ഷ ആക്ടിവിസ്റ്റും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ യോഗേന്ദ്ര യാദവ് പ്രസ്താവിച്ചു. ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിൽ ചിന്ത രവീന്ദ്രൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യമെമ്പാടും സഞ്ചരിച്ച് ജനങ്ങളുടെ നാഡിമിടിപ്പ് മനസ്സിലാക്കി മോദി ഭരണത്തിനെതിരെ നടക്കാൻ പോകുന്ന വിധിയെഴുത്തിനെക്കുറിച്ച് പ്രവചനസ്വഭാവമാർജിച്ച വെളിപ്പെടുത്തലുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി നടത്തിയ യോഗേന്ദ്ര യാദവ്.
അഞ്ചാമത് ചിന്ത രവീന്ദ്രൻ അവാർഡ് യോഗേന്ദ്ര യാദവിന് പ്രശസ്ത കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി കൈമാറി. ഒ കെ ജോണി പൊന്നാടയണിയിച്ചു.
ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡൻ്റ് പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ അധ്യക്ഷനായി. ഫൗണ്ടേഷൻ്റെ മുൻ സെക്രട്ടറി കൂടിയായ ചെലവൂർ വേണുവിനെ കോയമുഹമ്മദും പ്രമുഖ മാധ്യമ പണ്ഡിതൻ ബി ആർ പി ഭാസ്ക്റിനെ എം പി സുരേന്ദ്രനും അനുസ്മരിച്ചു. കെ എ ജോണി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. എൻ കെ രവീന്ദ്രൻ സ്വാഗതവും സി ആർ രാജീവ് നന്ദിയും പറഞ്ഞു.
ഇടതെന്നാൽ ജാഗ്രത: യോഗേന്ദ്ര യാദവ്

