കോഴിക്കോട്: ജില്ലാ ആരോഗ്യവകുപ്പ്, ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റ്, ജില്ലാ ജയിൽ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ ജയിൽ അന്തേവാസികൾക്കായി എച്ച്ഐവി എയ്ഡ്സ് ബോധവൽക്കരണവും കലാജാഥയും സംഘടിപ്പിച്ചു. ജില്ലാ ജയിലിൽ നടന്ന പരിപാടി ജില്ലാ ടിബി ആൻഡ് എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ. സ്വപ്ന കെ വി ഉദ്ഘാടനം ചെയ്തു. ജയിൽ വെൽഫെയർ ഓഫീസർ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജയിൽ അസിസ്റ്റൻറ് സൂപ്രണ്ട് സിനില വി, അസിസ്റ്റൻറ് സൂപ്രണ്ടുമാരായ ജാഫർ എ, പ്രകാശൻ പി എ, ആരോഗ്യ വകുപ്പ് മാസ് മീഡിയ ഓഫീസർമാരായ ഷാലിമ ടി, ഡോ. മുഹ്‌സിൻ കെ ടി, ദിശ പദ്ധതി മോണിറ്ററിങ് ഓഫീസർ പ്രിയേഷ്, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വിജീഷ് കുമാർ, ജില്ലാ ജയിൽ കോർഡിനേറ്റർ പ്രശുഭൻ ഇ എന്നിവർ സംസാരിച്ചു. തുടർന്ന് പയ്യോളി നൃത്താഞ്ജലി അവതരിപ്പിച്ച ബോധവൽക്കരണ കലാജാഥ, ‘ഒന്നായി പൂജ്യത്തിലേക്ക്’ അരങ്ങേറി.
Related Posts
മുസ്ലിംകളെക്കുറിച്ച് തെറ്റായ പൊതുബോധം: ഉണ്ണി ആര്
കോഴിക്കോട്: മുസ്ലിംകളെക്കുറിച്ചുള്ള തെറ്റായ പൊതുബോധമാണ് കേരളജനതയെ നയിക്കുന്നതെന്ന് ഉണ്ണി ആര്. ബഹുസ്വരത വീഴുന്നിടത്ത് മതേതരത്വം വലിയ നുണയാണെന്നും സമൂഹത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും നമ്മുടെ പൊതുബോധമിപ്പോഴും ആ…
കല സുവർണ ജൂബിലിക്ക് ഫെബ്രുവരി 6 ന് തുടക്കം; ഉദ്ഘാടനം എം ടി
കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല)സുവർണ ജൂബിലി ആ ഘോഷം എം ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യുംഫെബ്രുവരി 6 ന് വൈകീട്ട് 6 ന്…
സർക്കാർ ജീവനക്കാർക്ക് വായനാ ക്വിസ്
കോഴിക്കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വായനാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 19…

