കോഴിക്കോട്: വടകര എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി സ്വയംതൊഴിൽ ബോധവൽക്കരണ ശിൽപശാല നടത്തുന്നു. ആഗസ്റ്റ് 23 ന് വടകര താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന ശില്പശാലയിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികൾ/വ്യത്യസ്ത തൊഴിൽ സംരംഭങ്ങൾ/അവയുടെ വിജയസാധ്യതകൾ/സബ്സിഡി നിരക്കുകൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കും. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികൾക്കുള്ള അപേക്ഷാഫോമും ഇതോടനുബന്ധിച്ചു വിതരണം ചെയ്യും. താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 10 ന് വടകര മിനി സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം. രജിസ്ട്രേഷന് 0496-2523039 നമ്പറിൽ ബന്ധപ്പെടണം.
Related Posts
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എസ് ടി, കാറ്റഗറി നമ്പർ: 339/2019) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി ജില്ലാ പി…
പൊതുജനങ്ങൾക്ക് കൈറ്റിന്റെ ഓൺലൈൻ എഐ കോഴ്സ്
കോഴിക്കോട്: നിത്യജീവിതത്തിൽ എഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടത്തുന്ന ഓൺലൈൻ പരിശീലന പദ്ധതിയുടെ…
മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷൻ
കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ജനറല്‍ വിഭാഗത്തില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് മെയ് 27 ന് സ്പോട്ട്…

