കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്‌സിന്റെ ജനറല്‍ വിഭാഗത്തില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് മെയ് 27 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 34,500 രൂപയാണ് കോഴ്‌സ് ഫീ. പ്രായപരിധി 30 വയസ്സ്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ. വിശദ വിവരങ്ങള്‍ക്ക് : 0484-2422275, 9447607073. വെബ്‌സൈറ്റ്: www.keralamediaacademy.org

