ഓർമ്മകൾക്ക് കൂട്ടായ് വരുമോ നീ…. എൻ ഓർമ്മകൾ സ്‌നേഹം വിടരും ഗാനം വിടരും വാനമ്പാടിയായ് പ്രണയത്തിൻ ദീപമായ് ഹൃദയത്തിൻ ശോഭയായ് ആത്മാവിൻ ശബ്ദമായ് മീട്ടും രാഗങ്ങൾ ശ്രുതിലയതാളത്തിൽ കാലത്തിൻ പിറകെ പാറിപറന്നു…. മനസ്സിൽ നിറയുന്ന സ്വപ്നങ്ങളൊക്കെയും മോഹങ്ങളും മോഹഭംഗങ്ങളുമായ് ചിന്തകളിൽ നിറയുന്ന നന്മകളൊക്കെയും സന്തോഷങ്ങളും ജീവിതങ്ങളുമായ്……. അലകളിൽ നിറയുന്ന തിരമാലകളൊക്കെയും പ്രതീക്ഷകളും ആലിംഗനങ്ങളുമായ് അരികിൽ അരികിൽ……
- ശ്രീലത

