ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കുറ്റിച്ചിറ ജിവിഎച്ച്എസ്എസിൽ ഇലക്ഷൻ ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണു മരിച്ചു. എൽഡിഎഫ് ബൂത്ത് ഏജൻ്റ് കുഞ്ഞിത്താൻ മാളിയക്കൽ അനീസ് അഹമ്മദ് ( 66 ) ആണ് മരിച്ചത്. റിട്ട. കെഎസ്ഇബി  എക്സിക്യൂട്ടീവ് എഞ്ചിനീയറാണ്. ജോലി ചെയ്യുന്നതിനിടയിൽ  ദേഹാസ്വാസ്ഥ്യം വന്ന് ബീച്ച് ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ കാമക്കന്റകം കോയ സാറിന്റെയും കുഞ്ഞിത്താൻ മാളിയക്കൽ ഫാത്തിമയുടെയും മകനാണ്. ഹലുവ ബസാർ പൊന്മാണിച്ചിന്റകത്തിനോട്‌ ചേർന്നുള്ള ഇടവഴിയിലാണ് വസതി.

ഭാര്യ : അടക്കാനി വീട്ടിൽ സെറീന ( ബീവി ).
മക്കൾ : ഫായിസ് അഹ്‌മദ്‌, ഫദിൽ അഹ്‌മദ്‌, ആഖിൽ അഹ്‌മദ്‌, ബിലാൽ അഹ്‌മദ്‌.

മരുമക്കൾ : പഴയ തോപ്പിൽ അനൂന, പുതിയ വീട്ടിൽ ഡോ: ഫാത്തിമ ഫെലിൻ.

സഹോദരങ്ങൾ : കെ എം മൻസൂർ അഹ്‌മദ്‌ ( റിട്ട: വഖഫ് ബോർഡ് ), കെ എം റാഷിദ് (റിട്ട. എംഎം ഹൈസ്‌കൂൾ ), മൊഹിയുദ്ദീൻ ( ദുബായ് ), പരേതനായ അബ്ദുള്ള അഹ്‌മദ്‌ ( അബ്ദു ).

Leave a Reply

Your email address will not be published. Required fields are marked *