കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ച് വെള്ളിമാട്കുന്ന്- ഇരിങ്ങാടൻ പള്ളി പ്രാദേശിക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷവരവ് നടത്തി.
ചെണ്ടമേളം, താലപ്പൊലി, പൂക്കാവടി ഉൾപ്പെടെ വിവിധ കലാപരിപാടികൾ, നിശ്ചല ദൃശ്യങ്ങൾ, ഗജവീരൻ എന്നിവയുടെ അകമ്പടിയോടെ ഇരിങ്ങാടൻ പള്ളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലവസാനിച്ച ആഘോഷ വരവിന് പ്രാദേശിക കമ്മിറ്റി ഭാരവാഹികളായ ടി കെ ചന്ദ്രൻ , മോഹനൻ പുതിയോട്ടിൽ,
ഗിരീഷ് ബാബു, ഗണേഷ് ഉള്ളൂർ, ബാലൻ നായർ, എ വി സോനു, വിനയകുമാർ എന്നിവർ നേതൃത്വം നൽകി.
കൂറ്റഞ്ചേരി ശിവക്ഷേത്ര മഹോത്സവം ആഘോഷവരവ്

