കോഴിക്കോട്: സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കോഴി ക്കോടൻ കടൽതീരം സംരക്ഷിക്കണമെന്ന് കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല).
പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടം പുരാതന മ്യൂസിയമാക്കി നിലനിർ ത്താനുള്ള നടപടികൾ ത്വരിതപ്പെടുത്തുക, ടാഗോർ സെന്റിനറി ഹാൾ പ്രവൃത്തി പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കല വാർഷിക ജനറൽ ബോഡി യോഗം ഉന്നയിച്ചു. പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ സുബൈർ കണക്കും അവതരിപ്പിച്ചു.
കെ വിജയരാഘവൻ, വി എം ജയദേവൻ, പി സുധാകരൻ, ടി പി എം ഹാഷിറലി എന്നിവർ സംസാരിച്ചു.

