ബേപ്പൂരിന്റെ ആകാശങ്ങൾ കീഴടക്കി വർണപ്പട്ടങ്ങൾ


കോഴിക്കോട്: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി
ബേപ്പൂർ മറീന ബീച്ചിന്റെ ആകാശങ്ങൾ കീഴടക്കി വർണപ്പട്ടങ്ങൾ . വൈകുന്നേരം മൂന്ന് മുതൽ ഓരോരോ പട്ടങ്ങൾ ആകാശത്തേക്ക് ഉയർന്ന് തുടങ്ങി. പട്ടം പറത്തലിന്റെ ഭാഗമാകാൻ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി പുതിയ പട്ടങ്ങളും പട്ടം പറത്തൽ വിദഗ്ദ്ധരുമാണ് ഇത്തവണയും ബേപ്പൂരിലേക്ക് എത്തിയത്.
ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, ട്രെയിൻ, ഷോ കൈറ്റ് തുടങ്ങിയ ഇനത്തിൽപ്പെട്ട ടൈഗർ സ്പൈഡർമാൻ, നീരാളി, ഡ്രാഗൺ, ഫിഷ്, ആമ, താറാവ്, ഇന്ത്യൻ ഫ്ലാഗ് തുടങ്ങി പല രൂപത്തിലുള്ള പട്ടങ്ങളാണ് പറത്തിയത്.
വിദേശ രാജ്യങ്ങളായ തുർക്കി, ഫ്രാൻസ്, ന്യൂസിലാന്റ്, വിയ്റ്റ്നാം , ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ മുപ്പത് വർഷത്തിലേറെയായി പട്ടം പറത്തൽ മേഖലയിലുള്ളവരും ഗുജറാത്ത്, രാജസ്ഥാൻ, ഒഡീസ, കർണ്ണാടക, ലക്ഷദ്വീപ്, കേരളം, പഞ്ചാബ്, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര,
എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ് പട്ടങ്ങൾ പറത്തിയത്.
ഡിസംബർ 29 വരെ എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണി മുതൽ മറീന ബീച്ചിൽ പട്ടങ്ങൾ പറത്തുന്നതാണെന്നും
താൽപ്പര്യമുള്ളവർക്ക് പരിശീലനം നൽകുന്നതാണെന്നും പട്ടം പറത്തലിന് നേതൃത്വം നൽകിയ
വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *