കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന നവകേരള സദസ് വിജയിപ്പിക്കുന്നതിന് രംഗത്തിറങ്ങാൻ കൺസ്യൂമർ ഫെഡ്
വർക്കേഴ്സ് അസോസിയേഷൻ ( സിഐടിയു) കോഴിക്കോട് – വയനാട് ജില്ലാ കുടുംബ സംഗമം ജീവനക്കാരോടും കുടുംബാംഗങ്ങളോടും ആഹ്വാനം ചെയ്തു.
കോഴിക്കോട് വെസ്റ്റ് ഹിൽ പോളിടെക്നിക് കോളേജിൽ നടന്ന പരിപാടി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ. സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ജിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ കെ ഗിരീഷ് കുമാർ , വി കെ രാജേഷ്, കെ കെ ഷൈജി, വി സി ഷെറിൻ, കെ വി ഗിരീഷ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി എം അഭിലാഷ് അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഒ പി പ്രസീദ് സ്വാഗതവും സംസ്ഥാന കമ്മറ്റി അംഗം കെ സുധീർ ദാസ് നന്ദിയും പറഞ്ഞു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും രാഗം മ്യൂസിക് ബാന്റ് കോഴിക്കോടിന്റെ ഗാനമേളയും അരങ്ങേറി.
നവകേരള സദസ് വിജയിപ്പിക്കുക: കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ

