കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് കരാറായി. തമിഴ്നാട് സേലം റാങ്ക് പ്രൊജക്ട്സ് ആൻഡ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് കരാർ.
445.9 കോടി രൂപയാണ് നവീകരണ പദ്ധതിക്ക് ചെലവ് കണക്കാക്കിയത്. വിവിധ ഘട്ടങ്ങളിലായി നവീകരണ പ്രവർത്തനം നടക്കും. യാത്രക്കാർക്കുള്ള ലോഞ്ച്, വ്യാപാര സ്ഥാപനങ്ങൾ, വിപുലമായ പാർക്കിങ് സൗകര്യം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. 2026 ൽ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് തീരുമാനം.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം: കരാറായി

