കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹമോചിതര്‍, വിവാഹശേഷം ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് 20 ശതമാനം സബ്സിഡിയോടെ സ്വയംതൊഴില്‍ വായ്പ നല്‍കും. പുതിയ സംരംഭം ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി അഞ്ച് ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. വായ്പ തുകക്ക് ആനുപാതികമായി ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. പ്രായപരിധി: 18-60. കോര്‍പറേഷനില്‍നിന്ന് മറ്റ് വായ്പകള്‍ എടുത്തവര്‍ക്കും വായ്പ ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ശാഖകളിലോ www.ksmdfc.org എന്ന വെബ്സൈറ്റില്‍ വിവിധ ജില്ലകള്‍ക്കുള്ള ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് കെ.എസ്.എം.ഡി.എഫ്.സി ചെയര്മാന് ഡോ. സ്റ്റീഫന്‍ ജോര്‍ജ്, മാനേജിങ് ഡയറക്ടര്‍ സി അബ്ദുല്‍ മുജീബ് എന്നിവര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഫോണ്‍: 8714603031.
Related Posts
സ്വാതന്ത്ര്യ ദിനത്തില്‍ മില്‍മ പേട സബ്സിഡി നിരക്കില്‍
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം പകരാന്‍ ഈ വര്‍ഷവും മില്‍മ പേട ഡിസ്കൗണ്ട് നിരക്കില്‍ ലഭ്യമാക്കും. അഞ്ചു രൂപ വിലയുള്ള സ്വാതന്ത്ര്യദിന സ്പെഷല്‍ പാക്കിംഗിലുള്ള 10…
ലേലം ചെയ്യും
കോഴിക്കോട്: പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിവിധ ഉപയോഗശൂന്യമായ വസ്തുക്കൾ പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഉപവിഭാഗത്തിൽ ഡിസംബർ 18ന് രാവിലെ 11.30ന്…
ടെണ്ടർ ക്ഷണിച്ചു
കോഴിക്കോട്: ഫിഷറീസ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന…

