കോഴിക്കോട്: തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവാസികള്‍ക്ക് പിക്കപ്പ് വാന്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സീന സുരേഷ് അധ്യക്ഷത വഹിച്ചു. വിഇഒ ഷിബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അനി കോരാമ്പ്ര, കെ ജി പ്രജിത, ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ, സെക്രട്ടറി രാജേഷ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

