സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

കോഴിക്കോട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ബിരുദധാരികളായ ആശ്രിതര്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐഎഎസ് അക്കാദമിയില്‍ ഒരു  വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷ പരിശീലനം സംഘടിപ്പിക്കും. ക്ലാസ് ജൂണ്‍ ആദ്യവാരം ആരംഭിക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471-2479966, 80568537.

Leave a Reply

Your email address will not be published. Required fields are marked *