കേരള പൊതുരേഖ ബില്‍: തെളിവെടുപ്പ് യോഗം 27 ന്

കോഴിക്കോട്: 2023-ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം  27-ന് കോഴിക്കോട് ജില്ലയില്‍  ചേരും.

രജിസ്‌ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പുമന്ത്രി  രാമചന്ദ്രന്‍ കടന്നപ്പള്ളി ചെയര്‍പേഴ്‌സണായ സെലക്ട് കമ്മിറ്റി മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കായി സെപ്റ്റംബർ 27 ന്  രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറസ് ഹാളിലാണ് തെളിവെടുപ്പ് യോഗം നടത്തുക. പൊതുജനങ്ങള്‍, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
സ്വീകരിക്കും. 2023-ലെ കേരള പൊതുരേഖ ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org എന്ന നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജിലും Pre-Legislative Public Consultation എന്ന ലിങ്കിലും ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകാന്‍ താല്പര്യമുള്ളവര്‍ക്ക് അവ യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കാം.  കൂടാതെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ‘അണ്ടര്‍ സെക്രട്ടറി, നിയമനിര്‍മ്മാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം-33’ എന്ന വിലാസത്തില്‍ രേഖാമൂലമോ  legislation@niyamasabha.nic.in. ഇ-മെയിലിലോ  നവംബര്‍ 15 വരെ
അയച്ചുനല്‍കാം. ഫോണ്‍: 0471-2512021.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000