കോഴിക്കോട്: സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) പരിധിയിലെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് ഡിസംബർ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെ നടക്കും. തീയ്യതി, സ്ഥലം എന്നീ ക്രമത്തില്‍: ഡിസംബര്‍ നാല്- റേഷന്‍ കട 92- ജിഎംയുപി സ്കൂള്‍ കോയറോഡ്.അഞ്ച്-റേഷന്‍ കട 7-കാരപ്പറമ്പ്. ആറ്- റേഷന്‍ കട 17- പാറോപ്പടി. ഏഴ്-റേഷന്‍ കട 24-മൂഴിക്കല്‍.
ഇതിന് പുറമെ, മസ്റ്ററിംഗ് ക്യാമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ‘ബി’ ബ്ലോക്കിലെ നാലാം നിലയിലെ ഓഫീസിൽ ഡിസംബര്‍ 4 ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയും ഉണ്ടാകും. ക്യാമ്പിൽ ആയാലും ഓഫീസിൽ ആയാലും മസ്റ്ററിംഗിന് വരുന്നവർ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ എന്നിവ കൊണ്ടു വരണം.
റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഓഫീസ് സമയങ്ങളില്‍ സിറ്റി റേഷനിംഗ് ഓഫീസ് നോര്‍ത്തില്‍ വന്ന് ഫേസ് ആപ്പ് വഴി E-KYC അപ്ഡേഷന് ചെയ്യാം.

