മത്തങ്ങ സൂപ്പ്

ചേരുവകൾ

മത്തങ്ങ കാൽ കിലോ, ഉള്ളി 100 ഗ്രാം, വെളുത്തുള്ളി 50 ഗ്രാം, തേങ്ങ ചിരകിയത് 4 ടേബിൾ സ്‌പൂൺ (പാൽ കട്ടിയായി എടുക്കണം), വെളിച്ചെണ്ണ 2 ടേബിൾ സ്‌പൂൺ ജീരകം ഒന്നര ടീസ്‌പൂൺ, മഞ്ഞൾപൊടി കാൽ ടീസ്‌പൂൺ, മുളകുപൊടി ഒരു ടീസ്‌പൂൺ, ഉപ്പ് പാകത്തിന്.

തയാറാക്കുന്ന വിധം: മത്തങ്ങ വൃത്തിയാക്കി ചെറുതായി അരിഞ്ഞ് കുറച്ച് ഉള്ളിയും വെളുത്തുള്ളിയും അൽപം വെള്ളവും ഒഴിച്ച് വേവിച്ചശേഷം മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. സൂപ്പ് ഉണ്ടാക്കേണ്ട പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ജീരകം ഇട്ടു മൂപ്പിക്കുക.

അതുകഴിഞ്ഞ് ബാക്കിയുള്ള ഉള്ളിയും വെളുത്തുള്ളിയും അരിഞ്ഞു ചേർത്ത് വഴറ്റി മഞ്ഞൾപൊടിയും മുളകു പൊടിയും ഇട്ട് വീണ്ടും വഴറ്റണം. ശേഷം മത്തങ്ങയും ആവശ്യത്തിന് വെള്ളവും ചേർത്തു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ ഉപ്പും തേങ്ങാപ്പാലും ചേർത്ത് വാങ്ങിവയ്ക്കാം. എരിവ് ഇല്ലാത്ത സൂപ്പ് പരീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *