കുക്ക്: പ്രായോഗിക പരീക്ഷയും അഭിമുഖവും 19 ന്

കോഴിക്കോട്: കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയിലെ രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 19ന് രാവിലെ 10 ന് വളയം, കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയന്‍  ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തുന്നു. ദിവസം 675  രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി, പ്രതിമാസം പരമാവധി 18,225  രൂപ വേതനത്തിലാണ് നിയമനം. അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കാന്‍ വരുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി എന്നിവ കൊണ്ടുവരണം.

Leave a Reply

Your email address will not be published. Required fields are marked *