കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പട്ടികജാതി വകുപ്പ് മുഖേന നടപ്പാക്കുന്ന പട്ടികജാതി വനിതകൾക്കുള്ള തൊഴിൽ പരിശീലനം സ്‌കിൽ ഡവലപ്‌മെൻ്റ് സെന്ററിൽ ആരംഭിച്ചു. പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്‌സൺ നിഷ പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു.
60 വനിതകൾക്കാണ് ഫാഷൻ ഡിസൈനിംഗ്, ടാലി, ഡിസിഎ, ഡാറ്റ എൻട്രി വിത്ത് ഗ്രാഫിക് ഡിസൈനിംഗ് എന്നീ നാല് മേഖലകളിൽ സ്‌കിൽ ഡവലപ്‌മെൻ്റ് സെന്റർ പരിശീലനം നൽകുന്നത്.
ചടങ്ങിൽ പട്ടികജാതി വിഭാഗം റിസർച്ച് അസിസ്റ്റൻ്റ് സി എം ജയകൃഷ്‌ണൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി എം ബാബു, സ്‌കിൽ ഡവലപ്‌മെൻ്റ് സെൻ്റർ ഡയറക്‌ടർ ഡോ. ഡി കെ ബാബു, ജെസ്സി എം ജോസഫ് എന്നിവർ സംസാരിച്ചു.

