കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കാട് യൂണിറ്റിലെ 60 കഴിഞ്ഞ മുതിർന്ന അംഗങ്ങൾ ചാലിയാർ ഹൗസ് ബോട്ടിൽ ആടിയും പാടിയും അനുഭവങ്ങൾ പങ്കുവെച്ചും കഥ പറഞ്ഞും
പ്രകൃതിരമണീയ കാഴ്ചകൾ ആസ്വദിച്ചും ഒരുദിനം ആഘോഷമാക്കി. ലോക വയോജന ദിനത്തിലാണ്
ചാലിയാറിലൂടെ ബോട്ടിലൂടെ അപൂർവ ഒത്തുചേരലിനു സാക്ഷ്യം വഹിച്ചത്.
പല വിനോദയാത്രയിലും
വാർദ്ധക്യസഹചമായ പല കാരണങ്ങൾ പറഞ്ഞു വിട്ടു നിന്ന ഏറിയ പേരും ഈ യാത്രയിൽ പങ്കുചേർന്നു. അവർക്ക് താങ്ങും തണലുമായി യൂത്ത് വിംഗ് പ്രവർത്തകർ വളണ്ടിയർ സേവനത്തിനായി ഇവർക്കൊപ്പം യാത്രയിൽ താങ്ങായി.
പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങൾ നൽകി.
യാത്രകഴിഞ്ഞു ഇറങ്ങുമ്പോൾ കണ്ണിനും കാതിനും മനസ്സിനും കുളിർമയേകിയ യാത്ര എന്നു വിലയിരുത്തിയായിരുന്നു മടക്കം. മാത്രമല്ല പ്രോഗ്രാം ഇനി ഞങ്ങൾ ഒരു ടൂറും മിസ്സ് ചെയ്യില്ല, ആസ്വദിക്കാൻകിട്ടിയ അവസരം പാഴാക്കില്ല എന്ന ദൃഢനിശ്ചയത്തോടെയായിരുന്നു പിരിഞ്ഞത്.
നവാസ് പികെസി ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആശ്വാസ് ചെയർമാൻ എ വി എം കബീർ മുഖ്യാതിഥിയായി.
ബോട്ട് യാത്ര ആഘോഷമാക്കി വയോജനങ്ങൾ

