കോഴിക്കോട്: ഇൻ്റർനാഷണൽ കൈറ്റ് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അബ്ദുള്ള മാളിയേക്കലിനെ കോഴിക്കോട് പൗരാവലി ആദരിച്ചു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിൽ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡോ. കെ കുഞ്ഞാലി അധ്യക്ഷനായി. അഹമ്മദ് ദേവർകോവിൽ
എംഎൽഎ മുഖ്യാതിഥി യായി.
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ് കെ സജീഷ് പുരസ്കാര സമർപ്പണം നിർവഹിച്ചു.
ക്യാപ്റ്റൻ കെ കെ ഹരിദാസ് അബ്ദുള്ള മാളിയക്കലിനെ പരിചയപ്പെടുത്തി.
പ്രശസ്ത സ്പോർട്സ് ഇക്കണോമിസ്റ്റ് സെബിൻ പൗലോസ് ആശംസ നേർന്നു. ആർ ജയന്ത് കുമാർ സ്വഗതവും
ഹാഷിം കടാക്കലകം നന്ദിയും പറഞ്ഞു.
ചാർളിമാത്യു, അഡ്വ. ഷമിം പകസാൻ, എം ബിനീഷ് കുമാർ,
സാജിദ് തോപ്പിൽ, അലി വെസ്റ്റ്ഹിൽ
എന്നിവർ നേതൃത്വം നൽകി.
ഹൈലൈറ്റ് ബിസിനസ്സ് പാർക്കിൽ നടന്ന ആദരിക്കൽ ചടങ്ങിനു ശേഷം പ്രശസ്ത ഗസൽ ഗായകൻ ആയ റാസാ & ജഹാൻ അവതരിപ്പിച്ച ഗസൽ സന്ധ്യയുമുണ്ടായി.
അബ്ദുള്ള മാളിയേക്കലിനെ ആദരിച്ചു

