ഫറോക്ക്: സംസ്ഥാനത്ത് ആദ്യമായി വിദേശ മാതൃകയിൽ
ദീപാലംകൃതമാക്കി അലങ്കരിച്ച ഫറോക്ക് പഴയ ഇരുമ്പു പാലത്തിന് സമീപത്ത് ചാലിയാർ തീരം സൗന്ദര്യവൽക്കരണവും ചാലിയാർ തീരത്തെ രണ്ടു
ഫ്ളോട്ടിങ് ജെട്ടികളും പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
വിനോദ സഞ്ചാര വകുപ്പ്
1.17 കോടി രൂപ ചെലവഴിച്ചാണ് നേരത്തെ നവീകരിച്ച ‘നമ്മൾ’ പാർക്കിനോട് ചേർന്നുള്ള ചാലിയാർ തീരവും പൂട്ടുകട്ടകൾ പാകിയും റോഡും ഡ്രയ്നേജും ഒരുക്കി വെളിച്ച സംവിധാനവുമൊരുക്കി നവീകരിച്ചത് .
ചാലിയാർ കേന്ദ്രീകരിച്ച് ഹൗസ് ബോട്ട് ടൂറിസത്തിന് ഉൾപ്പെടെ സൗകര്യമൊരുക്കിയാണ് ഫ്ലോട്ടിങ് ജെട്ടികൾ ഒരുക്കിയത്. തീരം നവീകരിച്ച് പുതിയ വിനോദ കേന്ദ്രമാക്കിയതിന് സമീപത്തും കോഴിക്കോട് – രാമനാട്ടുകര ഓൾഡ്
എൻഎച്ചിന് സമീപം പുതിയ സിപ്പ് ലൈൻ പാർക്കിനോട് ചേർന്നുമാണ് രണ്ട് ബോട്ട് ജെട്ടികൾ സജ്ജമാക്കിയത്.
സർക്കാർ 71 ലക്ഷം രൂപ ചെലവിട്ടാണ്
ഈ ജെട്ടികൾ ഒരുക്കിയത്.
എച്ച്ഡിപിഇ (High Density Poly ethylene) കട്ടകൾ കൂട്ടിയോജിപ്പിച്ചാണ്
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ജെട്ടി നിർമാണം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് ഇതിൻ്റെ മേൽനോട്ടം’
കോർപ്പറേഷൻ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി സി രാജൻ അധ്യക്ഷനായി. കോഴിക്കോട് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ പി ഷീബ, വിനോദ സഞ്ചാര വകുപ്പ് മേഖല ജോയിൻ്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖിൽദാസ് എന്നിവർ ടി രാധാഗോപി , വിനോദ് കുമാർ, ഇസ്മയിൽ , ബഷീർ പാണ്ടികശാല, ബാസിത് ചേലക്കോട്ട് , കെ ബീരാൻകുട്ടി, വിനോദ്കുമാർ പറന്നാട്ടിൽ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് (റോഡ്സ്) നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ പി കെ മിനി സ്വാഗതവും നിരത്ത് ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ രഞ്ജി നന്ദിയും പറഞ്ഞു.
ചാലിയാർ തീരത്ത് ഫ്ലോട്ടിങ് ജെട്ടികൾ

