ബേപ്പൂർ ഫിഷറീസ് എൽപി സ്കൂൾ ഓഡിറ്റോറിയം തുറന്നു

ബേപ്പൂർ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് 1.25 കോടി ചെലവഴിച്ച് ബേപ്പൂർ വെസ്റ്റ് ഗവ. ഫിഷറീസ് എൽപി സ്കൂളിൽ നിർമിച്ച വിവിധോദ്ദേശ്യ ഓഡിറ്റോറിയം പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കൗൺസിലർ തോട്ടുങ്ങൽ രജനി അധ്യക്ഷയായി.
പൊതുമരാമത്ത് (കെട്ടിടം) എക്സി. എൻജിനീയർ എൻ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജീജ, ബിപിസി സി പ്രവീൺകുമാർ, പിടിഎ പ്രസിഡൻ്റ് വി ഉബൈദ്, സി പി  ഖൈറുന്നിസ, സുഭാഷ് പോത്തഞ്ചേരി, പി  നാജ, കെ ടി  സ്മിജിത്ത്, കെ  ആഷിഖ്, ശിവദാസൻ , എം മുഹമ്മദ്കോയ , കെ പി ഹുസൈൻ, വി സലീം എന്നിവർ സംസാരിച്ചു.
പ്രധാനാധ്യാപകൻ പി അലി അഷ്റഫ് സ്വാഗതവും വി സലീം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *