വ്ളോഗര്‍മാരുടെ പാനലില്‍ അംഗമാകാം

കോഴിക്കോട്: കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താന്‍ താല്‍പര്യമുള്ള വ്ളോഗര്‍മാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവരില്‍നിന്ന് ഐ & പി ആര്‍ ഡിയുടെ പാനലില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷമെങ്കിലും ഫോളോവര്‍മാരുള്ള വ്ളോഗര്‍മാര്‍ക്കും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍ നല്‍കിയിട്ടുള്ള വീഡിയോ കണ്ടന്റുകള്‍ക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും അപേക്ഷിക്കാം.

വിഷയാധിഷ്ഠിത വ്‌ളോഗുകള്‍ തയാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ സഹിതം vloggersprd@gmail.com എന്ന മെയില്‍ ഐഡിയില്‍ ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. സ്വന്തം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കണ്ടന്റുകള്‍ സ്വയം ക്രിയേറ്റ് ചെയ്യുന്നവരും വകുപ്പിന്റെ ആവശ്യപ്രകാരം മികവുറ്റ വ്ളോഗുകള്‍ തയാറാക്കാന്‍ സന്നദ്ധതയുമുള്ളവരാകണം. കൂടുതല്‍ വിവരങ്ങള്‍ prd.kerala.gov.in ല്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *