കോഴിക്കോട്: ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സിൽ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ബിരുദം/ഡിപ്ലോമ, പ്രവൃത്തി പരിചയം. ശബളം: പ്രതിമാസം 5000 രൂപ. വയസ്സ്: 18-50. ബന്ധപ്പെട്ട ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യലയത്തില്‍ അഭിമുഖത്തിന് നേരിട്ടെത്തണം.

