കോഴിക്കോട്: മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ
ആഗസ്റ്റ് 16 മുതൽ 19 വരെ നടക്കുന്ന സംസ്ഥാന അത് ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ
ലോഗോ പ്രകാശനം മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിച്ചു. ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത് കുമാർ മുഖ്യാതിഥിയായി.
സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ എം സോമൻ, കൗൺസിലർ കെ മോഹനൻ, വി കെ തങ്കച്ചൻ, നൂറുദ്ദീൻ, സി ടി ഇല്യാസ്, ഇബ്രാഹിം ചീനിക്ക, വിനോദ് ജോസ്, മുഹമ്മദ് ഹസ്സൻ എന്നിവർ സംസാരിച്ചു. അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ എം ജോസഫ് സ്വാഗതവും എ കെ മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം

