കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ മുന്നൊരുക്കങ്ങളും കര്‍മപദ്ധതികളും വളണ്ടിയര്‍ ലീഡര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട് സൗത്ത് ജില്ലയിലെ 86 യൂണിറ്റുകളില്‍ നിന്നായി 172 വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ ടി രാകേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ പി മനോജ് അധ്യക്ഷനായി. ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ കെ വി സന്തോഷ് കുമാര്‍, പി കെ സുധാകരന്‍, ടി കെ രതീഷ് കുമാര്‍, കെ എന്‍ റഫീഖ്, ഗീത എസ് നായര്‍, വളണ്ടിയര്‍ ലീഡര്‍മാരായ പി എന്‍ അനുദ യൂസഫ്, എസ് അഖിലേഷ്്, ഗജ്‌ല എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് ജില്ലാ കോ-ഓഡിനേറ്റര്‍ എം കെ ഫൈസല്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ നിജീഷ് നന്ദിയും പറഞ്ഞു.

