സ്പെഷ്യൽ ഒളിമ്പിക്സ് മീറ്റ്; ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ഡിസംബർ 27, 28, 29 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന കായിക മേളയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

കോഴിക്കോട് മേയറും സ്പെഷ്യൽ ഒളിമ്പിക്സ് സംഘാടക സമിതി ചെയർപേഴ്സണുമായ ഡോ. ബീന ഫിലിപ്പ്, യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടറും സ്പെഷ്യൽ ഒളിമ്പിക്സ് സംഘാടക സമിതി ജനറൽ കൺവീനറുമായ ഡോ. എം. കെ. ജയരാജ്, യു എൽ സി സി എസ് ചെയർമാൻ, രമേശൻ പാലേരി, എ. അഭിലാഷ് ശങ്കർ, പി ബിജോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

കേരളത്തിലെ 400 ഓളം സ്പെഷ്യൽ ബഡ്സ് സ്കൂളുകളിൽ നിന്നും, പൊതു വിദ്യാലയങ്ങളിൽ നിന്നുമായി 5000 പേർ പ്രസ്തുത കായികമേളയിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്ക് പുറമേ അനുഗമിച്ചു കൊണ്ടുള്ള രക്ഷിതാക്കൾ, അദ്ധ്യാപകർ,കോച്ചസ്, വളണ്ടിയേഴ്സ്, ഒഫീഷ്യൽസ് ഉൾപ്പെടെ 7000 പേരാണ് പരിപാടിയിൽ സംബന്ധിക്കുന്നത്. കായിക രംഗത്തിലൂടെ ഭിന്നശേഷി മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ സ്പെഷ്യൽ ഒളിമ്പിക്സ് അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *