മാനാഞ്ചിറ കോർട്ട് ഫ്ലഡ് ലിറ്റ് പ്രഭയിൽ

കോഴിക്കോട്: ജില്ലാ സ്പോർട്‌സ് കൗൺസിലിന്‍റെ കീഴിലുളള മാനാഞ്ചിറ സ്ക്വയറിലെ ബാസ്കറ്റ് ബോൾ കോർട്ടിലെ ഫ്ലഡ് ലിറ്റിന്‍റെ ഉദ്ഘാടനം അഹമ്മദ് ദേവർകോവിൽ എംഎൽഎ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം വി സന്തോഷ് റിപ്പോർട്ട് അവതരിപ്പു. ടി പി ദാസൻ, സി ശശീന്ദ്രൻ, എം ഹാരിസ് എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ്‌ സ്വാഗതവും വൈസ് പ്രസിഡൻ്റ് ഡോ. റോയ് വി ജോൺ നന്ദിയും പറഞ്ഞു. പ്രദർശന മത്സരവും നടന്നു.

എംഎൽഎയുടെ തനതു ഫണ്ടിൽ നിന്നും 18,80000 രൂപ ചെലവാക്കി 6 ബൾബുകൾ വീതമുള്ള 4 ഫ്ലഡ് ലിറ്റ് നിർമ്മിച്ചു. അതിൽ ഓരോ ബൾബുകളും 200 വോൾട്ടിൻ്റെതാണ് . ഒരു മണിക്കൂർ പ്രവർത്തിച്ചാൽ 4.8 യൂണിറ്റ് വൈദ്യുതിയാണ് ചെലവാകുന്നത്. ഇനി ബാസ്‌കറ്റ് ബോളിന് മാത്രമല്ല കബഡി, കളരിപ്പയറ്റ് തുടങ്ങിയവക്കും ഇവിടം വേദിയാവും.

Leave a Reply

Your email address will not be published. Required fields are marked *