ജില്ലാ ക്വിസ് ചാമ്പ്യന്‍ഷിപ്പ് ജനുവരി മൂന്നിന്; രജിസ്‌ട്രേഷന്‍ തുടങ്ങി

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ക്വിസ്സിംഗ് അസോസിയേഷന്‍- ഐക്യുഎ ജില്ലാ ക്വിസ് ചാമ്പ്യന്‍ഷിപ്പ് ജനുവരി മൂന്നിന് നടക്കും. രാവിലെ 9.30ന് ഗുജറാത്തി വിദ്യാലയ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് മത്സരം. ഒരു സ്‌കൂളിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഒന്നു വീതം ടീമുകള്‍ക്ക് പങ്കെടുക്കാം. ജില്ലാതല ചാമ്പ്യൻഷിപ്പിന് ശേഷം എല്ലാ ജില്ലയില്‍ നിന്നും ചാമ്പ്യന്‍മാരാകുന്ന ടീമുകളെ ഉള്‍പ്പെടുത്തി സംസ്ഥാന തല മത്സരവും നടക്കും.

ഐക്യുഎ- ഏഷ്യയില്‍ ക്വിസ് പ്ലെയര്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ചാസ്യന്‍ഷിപ്പിനു മുന്നോടിയായി രജിസ്‌ട്രേഷന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. www.iqa.asia എന്ന വെബ്‌സൈറ്റിലൂടെ ഐക്യുഎ ക്വിസ് പ്ലെയറായി രജിസ്റ്റര്‍ ചെയ്യാം. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് പ്ലെയര്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു രജിസ്ട്രേഷന്‍ കാര്‍ഡും പന്ത്രണ്ടു മാസം ഐക്യൂഎ ക്യുറേറ്റ് ചെയ്ത കണ്ടന്റും ഓണ്‍ലൈന്‍ ആയി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് iqakeralasqc@gmail.com, 79076 35399. ക്വിസ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിനായി സബ് കലക്ടര്‍ ഇന്‍ചാര്‍ജ് ആയുഷ് ഗോയല്‍ അധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *