കോഴിക്കോട്: ചെന്നൈയിൽ നടക്കുന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള പെൺകുട്ടികളുടെ കേരള വോളിബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് ( അണ്ടർ 18 ടീം – 01.01.2005 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം) ജനുവരി 13ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ട്രയൽസിന് ഹാജരാകേണ്ടതാണ്. ഫോൺ : 0471 2330167, 2331546

