‹

ഉഗാണ്ടൻ താരം അബ്ദു ലുമാല ഗോകുലം കേരള എഫ്‌സിയിൽ

കോഴിക്കോട്: ഉഗാണ്ടൻ സ്‌ട്രൈക്കർ/  വിംഗർ അബ്ദു ലുമാലയുമായി  സൈനിംഗ് പ്രഖ്യാപിച്ച്  ഗോകുലം കേരള എഫ്‌സി. ഇത് വരാനിരിക്കുന്ന ഐ-ലീഗ് സീസണിന് മുന്നോടിയായി ടീമിൻ്റെ ആക്രമണ സാധ്യതകളെ ശക്തിപ്പെടുത്തും.
1997 ജൂലൈ 21 ന് ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ച അബ്ദു ലുമല ലോകമെമ്പാടുമുള്ള വിവിധ ലീഗുകളിൽ തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ക്രൊയേഷ്യൻ ടോപ് ടയർ ക്ലബ്ബായ സ്ലേവൻ ബെലുപോയ്ക്കുവേണ്ടി കളിച്ചു. ഈജിപ്തിലെ പിരമിഡ്‌സ് എഫ്‌സി, സ്വീഡനിലെ കൽമർ എഫ്എഫ് തുടങ്ങിയ ശ്രദ്ധേയമായ ക്ലബ്ബുകൾക്കു വേണ്ടിയും അദ്ദേഹം പന്തു തട്ടിയിട്ടുണ്ട്.

അബ്ദു ലുമലയെ ഗോകുലം കേരള എഫ്‌സിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ക്ലബ്ബ് പ്രസിഡൻ്റ് വി സി പ്രവീൺ പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000