കോഴിക്കോട്: ഐ ലീഗ്- സീസണിലെ അവസാന മത്സരത്തിൽ മണിപ്പുർ ക്ലബ്ബായ ട്രാവു എഫ് സിക്ക് എതിരെ ഗോകുലം കേരള എഫ് സിക്ക് വൻ വിജയം. 5 വ്യത്യസ്ത കളിക്കാരിലൂടെ 6 ഗോളുകൾ ഗോകുലം നേടിയപ്പോൾ ട്രാവുവിന് വേണ്ടി 61-ാം മിനിറ്റിൽ ഇസ്സാക് നൂഹു പെനാൽറ്റിയിലൂടെ ആശ്വാസ ഗോൾ നൽകി.
കളിയുടെ ആദ്യപകുതിയിൽ സർവ നിയന്ത്രണവും ഗോകുലത്തിന്റെ പക്കലായിരുന്നു. ആദ്യം മുതൽ ഇരച്ചു കയറിയ ഗോകുലം സ്ട്രൈക്കേഴ്സിനെ പിടിച്ചു നിർത്താൻ ട്രാവു ഡിഫൻഡേർസ് നന്നായി പണിപ്പെട്ടു.19′ അലക്സ് , 29 ‘ 34 ‘ നൗഫൽ ,39 ‘ കൊംറോൺ മിനിറ്റുകളിൽ ഗോളുകൾ നേടി ഗോകുലം 4 -0 നു ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ വർധിത ഊർജത്തോടെ കളിച്ച ട്രാവു എഫ് സി ഡിഫൻഡേർസ് ഒരു പരിധിവരെ ഗോളുകൾ ആകാതെ തടഞ്ഞു നിർത്തിയെങ്കിലും, സബ്സ്റ്റിട്യൂറ്റ് ആയി തുടരെ മാറിവന്ന ഓരോ താരങ്ങളും ഗോൾ ശ്രമങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു. 90 +2 ‘ മറ്റിജ ബാബോവിച് 90 +4 ‘ നിക്കോള (P ) മാത്രമാണ് പിന്നീട് ഗോളുകൾ നേടിയത്.
വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ന് നേടിയ ഗോളോടുകൂടെ 19 ഗോളുകളുമായി ഗോകുലം ക്യാപ്റ്റൻ അലക്സാൺഡ്രോ സാഞ്ചസ് ലോപ്പസ് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ തന്റെ ഒന്നാം സ്ഥാനം നില മെച്ചപ്പെടുത്തി. ലീഗിൽ ഏറ്റവും വേഗത്തിൽ ഗോൾ നേടിയവരുടെ പട്ടികയിലും ക്യാപ്റ്റൻ അലക്സ് ഉണ്ട് (1 ആം മിനിറ്റ് ). 7 കളികളിലായി പ്ലയെർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട അലക്സ് തന്നെയാണ് ആ പട്ടികയിലും ഒന്നാമത്. 5 ഗോളുകളുമായി മലയാളി താരം നൗഫൽ ആണ് ലീഗിൽ ഗോകുലത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇന്ത്യൻ കളിക്കാരൻ.
ടൂർണമെന്റിൽ 24 മത്സരങ്ങളിൽ നിന്ന് 12 വിജയവും 6 സമനിലയും 6 തോൽവിയുമാണ് ഗോകുലത്തിന് നേടാനായത്. അവസാന രണ്ടുമല്സരങ്ങളിൽ ഗോകുലത്തിനെ നയിച്ചത് മലയാളി കോച്ച് ശരീഫ് ഖാൻ ആണ് .
ഗോകുലത്തിന് വൻ വിജയം

