വീടുകളിൽ വോട്ട് ചെയ്യൽ; കോഴിക്കോട് താലൂക്കിലെ സ്ഥാപനങ്ങൾ നാളെ പ്രവർത്തിക്കണം


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, 85 വയസ്സിന് മുകളിലുള്ള/ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ സൗകര്യാർത്ഥം വീടുകളിൽ പോയി വോട്ട് ചെയ്യിക്കുന്നതിനാവശ്യമായ ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി.  ജീവനക്കാർക്കുള്ള നിയമന ഉത്തരവുകൾ താലൂക്ക് തഹസിൽദാർമാർ മുഖാന്തിരം അതാത് സ്ഥാപന മേധാവികൾക്ക് നാളെ(ശനി) വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. നിയമന ഉത്തരവുകൾ കൈപ്പറ്റുന്നതിനായി കോഴിക്കോട് താലൂക്ക് പരിധിയിലെ എല്ലാ സ്ഥാപനങ്ങളും നാളെ (ഏപ്രിൽ 13) തുറന്ന് പ്രവർത്തിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000