കോഴിക്കോട്: വയനാട് രക്ഷാപ്രവർത്തനത്തിനിറങ്ങിയ സൈനികർക്ക് ഉപകരണങ്ങളുമായി മലബാർ ചേംബർ ഓഫ് കൊമേഴ്സും.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി
കോഴിക്കോട്ടെ 122 ഇൻഫൻട്രി ബറ്റാലിയനിലേക്ക് ആണ് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ഉപകരണങ്ങൾ നൽകിയത്.
ഹാർനെസ് ബെൽറ്റുകൾ, പോളിസ്റ്റർ റോപ്പ് ലാനിയാർഡുകൾ, പുള്ളി സ്, അസെൻഡർ ജുമറുകൾ, BUDs, റെയിൻ ജാക്കറ്റുകൾ എന്നിവയാണ് നൽകിയത്.
122 ഇൻഫൻട്രി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ
കേണൽ നവിൻ ബെഞ്ചിത്ത്,
മലബാർ ചേംബർ പ്രസിഡൻ്റ്റ് മെഹബൂബ് എം എ, നിത്യാനന്ദ് കമ്മത്ത്, ഖാലിദ് എം, കെ വി ഹസീബ് അഹമ്മദ്, കേണൽ കെ കെ മനു (റിട്ട), സി എ സി മോഹൻ, പോൾ വർഗീസ്, മാനുവൽ ഉതുപ്പ് എന്നിവർ സന്നിഹിതരായി.
വയനാട് ദുരന്തം: സൈനികർക്ക് ഉപകരണങ്ങളുമായി മലബാർ ചേംബർ ഓഫ് കൊമേഴ്സും

