പോളിംഗ് ഡ്യൂട്ടി പരിശീലനം ഏപ്രിൽ മൂന്ന് മുതൽ


കോഴിക്കോട്: ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സർക്കാർ ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ  വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ മൂന്ന്  മുതൽ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചു. പരിശീലന പരിപാടികളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവിൽ നൽകിയിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാർക്കായുള്ള ഡ്യൂട്ടി ഉത്തരവുകൾ ഇലക്ഷൻ കമ്മീഷന്റെ ഓർഡർ (ORDER) സോഫ്റ്റ് വെയറിൽ ലഭ്യമാണ്. ബന്ധപ്പെട്ട സ്ഥാപന മേധാവികൾ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് ഉദ്യോഗസ്ഥർക്ക് നൽകേണ്ടതും, വിതരണം ചെയ്ത വിവരം ഇലക്ഷൻ കമ്മീഷന്റെ ഓർഡർ സോഫ്റ്റ് വെയറിൽ ഏപ്രിൽ ഒന്നിന് മുൻപായി രേഖപ്പെടുത്തേണ്ടതുമാണെന്ന്  ജില്ലാ കലക്ടർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000