പോളിംഗ് ഡ്യൂട്ടി: പരിശീലനം 18 മുതൽ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് ഏപ്രിൽ 15, 16, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ട പരിശീലനം യഥാക്രമം ഏപ്രിൽ 18, 19, 20 തീയതികളിലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. ഏപ്രിൽ 18 നു പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ നേരത്തെ നിർദ്ദേശം ലഭിച്ചിരുന്നവർ അതേ തീയതിയിൽ തന്നെ പങ്കെടുക്കേണ്ടതാണ്.