ബാലുശേരി: രണ്ടു സ്ത്രീകളും 20 ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞുമുള്ള വീടിനുനേരെ ഇരുളിന്റെ മറവിൽ സാമൂഹ്യദ്രോഹികൾ നടത്തിയ അക്രമത്തിൽവ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ ഭാരവാഹിയോഗം പ്രതിഷേധിച്ചു. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ കമ്മറ്റി മെമ്പറും കേരള പാര മെഡിക്കൽ ലാബ് ഓണേഴ്സ് സമിതി ബാലുശ്ശേരി ഏരിയ പ്രസിഡന്റുമായ പാലോളിയിൽ വാഴയിൽ ജമീലയുടെ വീടിനു നേരയാണ്
കഴിഞ്ഞ നവംബർ 29ന് പുലർച്ചെ രണ്ടുമണിക്ക് അക്രമം നടത്തിയത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ ജമീല പരാതി നൽകി.
കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പെലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് സി എം സന്തോഷ് അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി പിആർ രഘൂത്തമൻ, പി പി വിജയൻ, രഞ്ജിത്ത് കേളി, മനോജ് പനങ്കുറ, പി കെ ഷാജി, ആർ രാജമല്ലി, കെ ശൈലജ, ഷാജി വീര്യമ്പ്രം എന്നിവർ സംസാരിച്ചു.

