എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് 41 ഗ്രാം എം ഡി എം എ പിടികൂടി

കോഴിക്കോട്: വലിയങ്ങാടി ഭാഗത്ത്  വിൽപ്പനയ്ക്കായി കൊണ്ടുവന്ന  എംഡിഎംഎ യുമായി  ബേപ്പൂർ പെരച്ചനങ്ങാടി അദീപ് മഹലിൽ കെ പി അദീപ് മുഹമ്മദ് സാലി(36), അരക്കിണർ മാത്തോട്ടം വലിയകത്ത് ഹൗസിൽ കെ സർജിത്ത്(34), പയ്യാനക്കൽ കുറ്റിക്കാട് നിലംപറമ്പ് ഷിഫാസ് ഹൗസിൽ മുഹമ്മദ് നഹൽ (30) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ടൗൺ എസ് ഐ സുലൈമാൻ ബി യുടെ നേതൃത്വത്തിലുള്ള
ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.

വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ബീച്ച് ഭാഗങ്ങൾ കേന്ദ്രീകരിച്ച്  ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധനയിലാണ്  കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന  41ഗ്രാം എംഡിഎംഎ  പിടികൂടിയത്.
പിടികൂടിയ അദീപിന് മുമ്പ് കുന്നമംഗലം, മെഡിക്കൽ കോളേജ് സ്റ്റേഷനിൽ കളവ് കേസുണ്ട്.

ഡാൻസാഫ് അംഗങ്ങളായ എസ്ഐ  അബ്ദുറഹ്മാൻ കെ, എഎസ്ഐ അനീഷ് മൂസ്സേൻ വീട് , അഖിലേഷ് കെ , സുനോജ് കാരയിൽ  സരുൺ കുമാർ പി കെ, ലതീഷ് എം കെ,  ഷിനോജ് എം, ശ്രീശാന്ത് എൻ കെ,  അഭിജിത്ത് പി, അതുൽ ഇ വി, തൗഫീക്ക് ടി കെ, ദിനീഷ് പി കെ,മുഹമ്മദ് മഷ്ഹൂർ കെ എം, ടൗൺ എസ് ഐമാരായ ഷബീർ , കിരൺ, എ.എസ് ഐ സജീവൻ , എസ് സിപിഒ മാരായ ബിനിൽ കുമാർ, വിജീഷ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *