കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരിയുടെ നിര്യാണത്തിൽ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീരവ്യക്തിയെ ആണ് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

