റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം

കോഴിക്കോട്: വടകര, കോഴിക്കോട് മേഖലകളുടെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് അതോറിറ്റി പരിധിയിൽപ്പെട്ട 150 വിഷയങ്ങളും വടകര അതോറിറ്റി പരിധിയിലുള്ള 130 വിഷയങ്ങളും യോഗത്തിന്റെ പരിഗണനയ്ക്കായി വന്നു.

യോഗത്തില്‍ ബസ്സുകളുടെ പുതിയ പെര്‍മിറ്റ്, പെര്‍മിറ്റിലുള്ള വ്യതിയാനം, പെര്‍മിറ്റ് പുതുക്കല്‍, നിയമലംഘനങ്ങള്‍ എന്നിവയാണ് പരിഗണിച്ചത്. യോഗ തീരുമാനങ്ങള്‍ ഗതാഗത വകുപ്പിന്റെ സൈറ്റിലും കോഴിക്കോട് എന്‍ഐ സിയുടെ സൈറ്റിലും പ്രസിദ്ധീകരിക്കും.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി വി എം ഷരീഫ്, ബസ് ഉടമകള്‍, കെ എസ് ആര്‍ ടി സി പ്രതിനിധികള്‍, മറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *