കോഴിക്കോട്ട് ലഹരിവേട്ട ; എംഡിഎംഎ യുമായി ഒരാൾ പിടിയിൽ

കോഴിക്കോട് സിറ്റി ഡാൻസാഫും  പന്തീരാങ്കാവ് പോലീസും ചേർന്ന് 16.29 ഗ്രാം എംഡിഎംഎ പിടികൂടി

കോഴിക്കോട്: നഗരത്തിൽ എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്നയാൾ പിടിയിൽ. പെരുമണ്ണ എടതൊടികയിൽ ഹൗസിൽ സി കെ ഉമ്മർ ഫാറൂഖ് (38) ആണ് പൂവാട്ടുപറമ്പ് പെരുമണ്ണ റോഡിൽ പാലം ബസ് സ്റ്റോപ്പിനടുത്ത് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 16.29 ഗ്രാം എംഡി എംഎ പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും  എസ്ഐ ആർ എൻ പ്രശാന്തിൻ്റെ നേത്യത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്നാണ് പിടികൂടിയത്.
പെരുമണ്ണ ഭാഗത്ത് യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ കോഴിക്കോട് സിറ്റി ഡാൻസാഫിൻ്റെ അന്വേഷണം  നഗരത്തിൽ വസ്ത്ര വ്യാപാര ഷോപ്പ് നടത്തുന്ന ഉമ്മർ ഫാറൂഖിലെത്തി. ഉമ്മർ ഫാറൂഖിനെ നിരീക്ഷിച്ചതിൽ  രാവിലെ സ്കൂട്ടറിൽ ബംഗളൂരുവിൽ നിന്നും എം ഡിഎംഎ പെരുമണ്ണ ഭാഗത്തേക്ക് കൊണ്ടുവരു മ്പോഴാണ് ഇയാൾ പിടിയിലാവുന്നത്. റെഡിമെയ്ഡ് ഡ്രസ്സിൻ്റെ ഓർഡർ നൽകാൻ ബംഗളൂരുവിലേക്ക് പോയി വരുന്നതിൻ്റെ മറവിലാണ് ലഹരി കടത്ത്.

പോലീസ് പിടികൂടാതിരിക്കാൻ ബസ്സിലും ട്രെയിനിലും പോയി വരാതെ സ്വന്തം സ്കൂട്ടറിലാണ് ബംഗളൂരുവിലേക്ക് പോകുന്നതും വരുന്നതും.

മുമ്പ് നല്ലളം പോലീസ് സ്റ്റേഷനിൽ പൂഴി  കളവ് ചെയ്ത് കടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. പിടികൂടിയ ഉമ്മർ ഫാറൂഖിൽ നിന്നും ലഭിച്ച വിവരത്തിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ലഹരി കടത്തിലെ മുഖ്യ കണ്ണികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഡാൻസാഫ് ടീമിലെ എസ്ഐ മാരായ മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ കെ , എഎസ്ഐ അനീഷ് മൂസ്സേൻവീട് , എസ് സി പി ഒ മാരായ കെ അഖിലേഷ് , സുനോജ് കാരയിൽ, എം കെ ലതീഷ് , പി കെ സരുൺ കുമാർ , എൻ കെ ശ്രീശാന്ത് , എം ഷിനോജ്, ടി കെ താഫീക്ക്, പി അഭിജിത്ത് , പി കെ ദിനീഷ് , കെ എം മുഹമ്മദ് മഷ്ഹൂർ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ ഫിറോസ്, എസ് സി പി ഒ പ്രമോദ് പി, അൻഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പിടിയിലായ ഉമ്മർ ഫാറൂഖ്

Leave a Reply

Your email address will not be published. Required fields are marked *