കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയി എൻജിൻ തകരാറിലായി കടലുണ്ടി കപ്പലങ്ങാടിക്ക് പടിഞ്ഞാറ് കടലിൽ കുടുങ്ങിയ ബോട്ടിലെ
17 മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഫറോക്ക് ചന്ത ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000