രമേശന്‍ പാലേരിയെ അനുസ്മരിച്ചു
കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയെ കോഴിക്കോട് പൗരാവലി അനുസ്മരിച്ചു. ലോകമെമ്പാടും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ഉയര്‍ത്തിക്കൊണ്ടുവന്ന സമര്‍പ്പിത ജീവിതമായിരുന്നു ഊരാളുണ്ടല്‍ ലാബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്‍മാനായിരുന്ന രമേശന്‍ പാലേരിയെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ച് മേയര്‍ ഒ.സദാശിവന്‍ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കി ആയിരക്കണക്കായ തൊഴിലാളികള്‍ക്കൊപ്പം തോളോട് തോള്‍ചേര്‍ന്ന് നടന്നതാണ് രമേശനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തിയതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. പി.എ മുഹമ്മദ് റിയാസ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ എം.എല്‍.എ, കേരള ബാങ്ക് ചെയര്‍മാന്‍ പി. മോഹനന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.വി.ബാലന്‍, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ്ബാബു, ഡപ്യൂട്ടി മേയര്‍ എസ്.ജയശ്രീ, തോട്ടത്തില്‍ രവീന്ദ്രന്‍, എ.പ്രദീപ് കുമാര്‍, പി.വി.ചന്ദ്രന്‍, മുക്കം മുഹമ്മദ്, ബീന ഫിലിപ്പ്, എം.കെ ഭാസ്‌കരന്‍, സി.ഇ ചാക്കുണ്ണി, പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍ ഷീജ, യു.എല്‍.സി.സി.എസ് ഡയറക്ടര്‍ ടി.ടി. ഷിജിന്‍, യു. അബ്ദുറഹ്‌മാന്‍ എന്നിവർ സംസാരിച്ചു.