പെരുവയൽ സേവാസമിതി ഫൗണ്ടേഷൻ പുരസ്കാരങ്ങൾ

കോഴിക്കോട്: പെരുവയൽ സേവാസമിതി ഫൗണ്ടേഷൻ്റെ 2026 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനരംഗത്ത് വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയവർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്.
സേവാമിത്ര പുരസ്കാരത്തിന് മുപ്പത്തടം ശ്രീമൻ നാരായണനും, ഗുരുമിത്രാ പുരസ്കാരത്തിന്
പെരുവയൽ സെന്റ് സേവിയേഴ്സ് സ്കൂൾ മുൻ അധ്യാപിക എം.തങ്കമണി ടീച്ചറും, കല്പകശ്രീ കർഷക പുരസ്കാരത്തിന്  ഹരിദാസനും തെരഞ്ഞെടുക്കപ്പെട്ടു.
10001 രൂപയും ശില്പവും പ്രശസ്തിപത്രവും ഉപഹാരങ്ങളും ഉൾപ്പെടുന്നതാണ് പുരസ്കാരങ്ങൾ. പെരുവയൽ സേവാസമിതി ഫൗണ്ടേഷന്റെ പതിനേഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി
ആഗസ്റ്റ് 16ന്  പെരുവയൽ വെഡ്ലാന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സാംസ്കാരിക
സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

ശ്രീമൻ നാരായണൻ
എം തങ്കമണി ടീച്ചർ
ഹരിദാസൻ