ഓണാഘോഷത്തില്‍ പരിപാടി അവതരിപ്പിക്കാം

കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ കോഴിക്കോട് ജില്ലയിലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. കലാകാരന്മാര്‍ക്കും കലാ സമിതികള്‍ക്കും അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍ സഹിതം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മാനാഞ്ചിറ, കോഴിക്കോട് 01 എന്ന വിലാസത്തില്‍ ഓഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ ലഭിക്കണം. ഫോണ്‍: 0495 2720012.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000