എംഡിഎംഎ യുമായി യുവാവ് പിടിയിൽ
ഡാൻസാഫും എലത്തൂർ പോലീസും ചേർന്ന് 35 ഗ്രാമോളം MDMA പിടികൂടി
കോഴിക്കോട്: നഗരത്തിൽ MDMA എത്തിച്ച് വിൽപന നടത്തുന്ന യുവാവിനെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ വി ടി ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്ന് പിടികൂടി. അത്തോളി കൊളക്കാട് അയനിപുറത്ത് മർഹബ ഹൗസിൽ ടി കെ മുഹമ്മദ് നുഫൈലാ(26) ണ് അറസ്റ്റിലായത്. എലത്തൂർ എച്ച്പി പമ്പിനടുത്ത് വച്ചാണ് 35 ഗ്രാമോളം MDMA യുമായി ഇയാൾ പിടിയിലായത്.
ബംഗളൂരുവിൽ നിന്നും നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ നുഫൈൽ. ബംഗളൂരുവിൽ നിന്നും വരുന്ന ടൂറിസ്റ്റ് ബസ്സിലാണ് ഇയാൾ ലഹരി നഗരത്തിലേക്ക് കൊണ്ടു വരുന്നത്. എലത്തൂർ , പറമ്പത്ത്, അത്തോളി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്നത്. എലത്തൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് കച്ചവടത്തെ പറ്റി വിവരം ലഭിച്ചതിൽ ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു നുഫൈൽ. നാട്ടിൽ ആർക്കും സംശയം തോന്നാത്ത വിധം റിയൽ എസ്റ്റേറ്റിൻ്റെയും വണ്ടി കച്ചവടത്തിൻ്റെയും മറവിൽ ഇയാൾ ലഹരി കച്ചവടം നടത്തുകയായിരുന്നു.
സാമ്പത്തിക ഇടപാടു സംബന്ധിച്ച് ഒരാളെ തട്ടി ക്കൊണ്ടുപോയതിൽ അത്തോളി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. പിടികൂടിയ MDMA ക്ക് ചില്ലറ വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വില വരും
ഡാൻസാഫ് ടീമിലെ എസ്. ഐ മാരായ മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ കെ, എ എസ് ഐ അനീഷ് മൂസ്സേൻവീട്, എസ്.സി.പി ഒ മാരായ അഖിലേഷ് കെ , സുനോജ് കാരയിൽ , എം.കെ ലതീഷ് , പി.കെ സരുൺകുമാർ , എൻ.കെ ശ്രീശാന്ത് , എം.ഷിനോജ് , പി. അഭിജിത്ത്, ഇ വി അതുൽ, പി.കെ ദിനീഷ്, കെ.എം മുഹമ്മദ് മഷ്ഹൂർ , എലത്തൂർ സ്റ്റേഷനിലെ എസ്.ഐ മാരായ അജിത്ത്, സന്തോഷ് , സി.പി ഒ വൈശാഖ് , സനോജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
