അഡ്വ. എം ജയദീപിന് സ്വീകരണം

കോഴിക്കോട്: കേരള ബാർ കൗൺസിൽ മെംബറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. എം ജയദീപിന് അഭിഭാഷകർ സ്വികരണം നല്കി.
ലോയേഴ്സ് യൂണിയൻ സിറ്റി കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ്  ജില്ലാ ജഡ്ജി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു.
സിറ്റി കമ്മിറ്റി പ്രസിഡൻ്റ് കെ. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അഭിഭാഷകരായ കെ.പി. ഗംഗാധരൻ ,
പി.കെ ശ്രീധരൻ നായർ, അഹമ്മദ് കുട്ടി പുത്തലത്ത്, എ. ഇ മാത്യു, കെ. സത്യൻ, എടത്തൊടി രാധാകൃഷ്ണൻ, കെ.പി. അശോക് കുമാർ, കാലിക്കറ്റ് ബാർ അസോസിയേഷൻ സെക്രട്ടറി ലിവിൻസ്, എ. കെ. സുകുമാരൻ, ഷാജു ജോർജ്, കെ. എൻ ജയകുമാർ, ജോജു സിറിയക്ക്, മനോഹർ ലാൽ, ശാന്ത, പി എം ആതിര, എം ജയദീപ് എന്നിവർ സംസാരിച്ചു. പി.ടി ദിലീപ് സ്വാഗതവും ജിതിൻ പൂക്കോട്ട് നന്ദിയും പറഞ്ഞു

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000